സംസം ജലം വിതരണത്തിനായി 1100 ജീവനക്കാരെ നിയമിച്ചു

Posted on: September 21, 2013 5:49 pm | Last updated: September 21, 2013 at 5:49 pm

1മക്ക: ഹജ്ജ് തീര്‍്ത്ഥാടകര്‍ക്ക് സംസം ജലം വിതരണം ചെയ്യാനായി യുണൈറ്റഡ് സംസം ഓഫീസ് 1100 ജീവനക്കാരെ നിയമിച്ചു. 34 മ മില്ല്യന്‍ ലിറ്റര്‍ സംസം ജലമാണ് ഈ വര്‍ഷം വിതരണം ചെയ്യുക.

രണ്ട് ഘട്ടങ്ങളിലായാണ് സംസം വിതരണം ചെയ്യുക. തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലും വന്നിറങ്ങുന്ന ആദ്യ ദിവസം സംസം ജലം വിതരണം ചെയ്യും. രണ്ടാം ഘട്ടത്തില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ വെച്ചാണ് സംസം ജലം വിതരണം ചെയ്യുക.

യുനൈറ്റഡ് സംസം ഓഫീസ് ആണ് സംസം വിതരണം ചെയ്യുക. ജീവനക്കാര്‍ പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തീര്‍ത്ഥാടകര്‍ക്കിടയില്‍ സംസം വിതരണം ചെയ്യുക. ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പര്‍ പ്രകാരമാണ് സംസം ജലം വിതരണം ചെയ്യുന്നത്. ആശുപത്രികളില്‍ കിടത്തി ചികിത്സയിലുള്ള തീര്‍ത്ഥാടകര്‍ക്ക് സംസം ജലം വിതരണം ചെയ്യാന്‍ വനിതാ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌