ഓണം വാരാഘോഷം സമാപിച്ചു

Posted on: September 21, 2013 3:24 am | Last updated: September 21, 2013 at 3:24 am

കാസര്‍കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഓണം വാരാഘോഷം സമാപിച്ചു. മടിക്കൈ പുതിയകണ്ടം പുരുഷ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സമാപന പരിപാടി വിവിധയിനം കലാകായിക മത്സരം, ഘോഷയാത്ര, ഓണസദ്യ എന്നിവയോടെ സമാപിച്ചു. സമാപന പരിപാടി സബ്കലക്ടര്‍ ജീവന്‍ബാബു ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി സത്യ, ഡി ടി പി സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ജയന്‍, പൂരക്കളി പണിക്കര്‍ രമേശ് ചന്ദ്രന്‍ പ്രസംഗിച്ചു. പി കെ ഗംഗാധരന്‍ സ്വാഗതവും പി കെ മോഹനന്‍ നന്ദിയും പറഞ്ഞു.