എസ് വൈ എസ് തൃക്കരിപ്പൂര്‍ സോണ്‍ പഠിപ്പുര നാളെ

Posted on: September 21, 2013 3:24 am | Last updated: September 21, 2013 at 3:24 am

കാസര്‍കോട്: സംഘടനാ ശാക്തീകരണം ലക്ഷ്യംവെച്ച് എസ് വൈ എസ് സംഘടിപ്പിക്കുന്ന സമഗ്ര പരിശീലന പദ്ധതിയായ പഠിപ്പുര-2013 തൃക്കരിപ്പൂര്‍ സോണ്‍ പഠിപ്പുര നാളെ വെള്ളാപ്പ് സുന്നി സെന്ററില്‍ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങുന്ന പഠിപ്പുര രാത്രി ഒരു മണിക്ക് സമാപിക്കും.
എസ് വൈ എസ് സോണ്‍ പ്രസിഡന്റ് ഇസ്മാഈല്‍ സഅദിയുടെ അധ്യക്ഷതയില്‍ എം പി അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തുടര്‍ന്ന് ആദര്‍ശം, ദഅ്‌വത്ത്, മനോഭാവം, പദ്ധതി പഠനം, ഓഫീസ് ഭരണം, പബ്ലിക് റിലേഷന്‍സ്, മീഡിയ, വിദാഅ് എന്നീ സെഷനുകള്‍ക്ക് സംസ്ഥാനകമ്മിറ്റിയുടെ പരിശീലനം നേടിയ റിസോഴ്‌സ് ഗ്രൂപ്പംഗങ്ങള്‍ നേതൃത്വം നല്‍കും. സോണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും സര്‍ക്കിള്‍ ഭാരവാഹികളുമാണ് പഠിപ്പുരയിലെ പ്രതിനിധികള്‍. പ്രീ ക്യാമ്പ് സിറ്റിംഗില്‍ സംബന്ധിച്ചവര്‍ക്ക് മാത്രമാണ് ക്യാമ്പില്‍ പ്രവേശനം.
പഠിപ്പുരക്ക് സോണ്‍ സംഘടനാ കാര്യ സമിതിയുടെ ടെലി കോണ്‍ഫറന്‍സ് യോഗം അന്തിമരൂപം നല്‍കി. ജില്ലാ സംഘടനാ കാര്യ സെക്രട്ടറി അശ്‌റഫ് കരിപ്പൊടി, ജില്ലാ ദഅവാകാര്യ സെക്രട്ടറി ടി പി നൗഷാദ്, സോണ്‍ ജനറല്‍ സെക്രട്ടറി ഇ കെ അബൂബക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.