Connect with us

Malappuram

വെള്ളില ആണ്ടു നേര്‍ച്ച; സ്വാഗത സംഘം രൂപവത്കരിച്ചു

Published

|

Last Updated

കോട്ടക്കല്‍: ഇരിങ്ങല്ലൂര്‍ മജ്മഅഇല്‍ നത്തുന്ന മര്‍ഹൂം വെള്ളില മുഹമ്മദ് ഫൈസി 11-ാം ആണ്ട് നേര്‍ച്ചക്ക് വിപുലമായ സ്വഗത സംഘം രൂപവത്കരിച്ചു. ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വിവിധ പരിപാടികളോടെ നേര്‍ച്ച നടക്കും. വെള്ളില സ്മൃതി കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്യും. ആലുംമ്‌നി മീറ്റിന്റെ ഉദ്ഘാടനം പി കെ എം സഖാഫി നിര്‍വഹിക്കും. പൊതു സമ്മേളനം പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഇരിങ്ങല്ലൂര്‍ മജ്മഇല്‍ ചേര്‍ന്ന സ്വാഗത സംഘം രൂപ വത്കരണ യോഗം പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: എം പി മുഹമ്മദ് ഹാജി (ചെയ.), സി പി യാസര്‍ ഹാജി (കണ്‍വീനര്‍), അബ്ദുര്‍റഹ്മാന്‍ ഹാജി (ട്രഷറര്‍) ഒ കെ കുഞ്ഞാപ്പു ഖാസിമി അധ്യക്ഷത വഹിച്ചു.

 

---- facebook comment plugin here -----

Latest