Connect with us

Kozhikode

കാലിക്കറ്റ് സര്‍വകലാശാല അറബിക് കോളജുകളിലെ കോഴ്‌സുകള്‍ ആരംഭിക്കാന്‍ തീരുമാനം

Published

|

Last Updated

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അറബിക്ക് കോളജുകളില്‍ ഗവ. അംഗീകരിച്ച കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സിന്‍ഡിക്കേറ്റിലെ ആര്‍ എസ് പണിക്കര്‍, അഡ്വ. പി എം നിയാസ്, ഡോ. കെ എ സിറാജ് എന്നിവര്‍ ഈ തീരുമാനത്തെ എതിര്‍ത്തുവെങ്കിലും ബാക്കി അംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ഒമ്പത് അറബിക്ക് കോളജുകളിലാണ് മറ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളോടൊപ്പം പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഇതനുസരിച്ച് സര്‍വകലാശാലക്ക് കീഴിലെ 9 അറബിക് കോളജുകള്‍ക്ക് എയ്ഡഡ് പദവി ലഭിക്കും. ബികോം വിത്ത് ഇസ്‌ലാമിക് ഫിനാന്‍സ്, ബി.എ ഇസ്ലാമിക് എക്കണോമിക്‌സ് ആന്റ് ബേങ്കിംഗ്, ബി എ ഇസ്‌ലാമിക് ബേങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ബി എ ബിസിനസ് ആന്റ് അറബിക്ക് ട്രാന്‍സ്‌ലേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത്

 

Latest