കെട്ടിട പരിശോധകര്‍ക്കുള്ള പരിശീലന കളരി സമാപിച്ചു

Posted on: September 20, 2013 6:05 pm | Last updated: September 20, 2013 at 6:05 pm

Kettida parishodhanaദോഹ: മുനിസിപ്പാലിറ്റിക്കു കീഴിലെ കെട്ടിട പരിശോധകര്‍ക്കുള്ള പ്രത്യേക പരിശീലന കളരി സമാപിച്ചു. മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് ആണ് നാലു ദിവസം നീണ്ടു നിന്ന പരിപാടി സംഘടിപ്പിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച്ച ആരംഭിച്ച പരിശീലന കളരിയില്‍ കെട്ടിട പരിശോധകരായി സേവനം ചെയ്യുന്ന പത്തൊമ്പതോളം പേര്‍ പങ്കെടുത്തു.കെട്ടിടനിര്‍മ്മാണത്തിലെ ശരി തെറ്റുകളും അപാകതകളും നേരില്‍ ഗ്രഹിച്ചു പ്രസ്തുത വിഷയത്തില്‍ തല്‍സമയവിധി കല്‍പ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം.കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധതരം പിഴകള്‍, ശിക്ഷകള്‍, ഇളവുകള്‍, സമവായങ്ങള്‍ തുടങ്ങിയവയുള്‍ക്കൊള്ളുന്ന ഒരു ഘട്ടവും നിയമലംഘകരെ മനസ്സിലാക്കി നേരില്‍ ഏതെങ്കിലും അനുയോജ്യമായ പരിഹാരം കാണുന്ന രീതിയുള്‍ക്കൊള്ളുന്ന മറ്റൊരു ഘട്ടവും ചേര്‍ന്നതായിരുന്നു പരിശീലനകളരി.