മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ മദ്‌റസാ നവീകരണ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ സിഡ്‌കോ മഞ്ചേരി ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റില്‍ സംഘടിപ്പിച്ച പുസ്തകങ്ങളുടെയും സയന്‍സ് കിറ്റ്, കമ്പ്യൂട്ടര്‍ എന്നിവയുടെയും പ്രദര്‍ശന മേളയും വില്‍പ്പനയും എം ഉമ്മര്‍ എം എല്‍ എ, മഞ്ചേരി ഉള്ളാടംകുന്ന് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റി പ്രസിഡന്റ് എ പി മജീദ് മാസ്റ്റര്‍ക്ക് പുസ്തകം നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ മഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, സിഡ്‌കോ മാനേജര്‍ വേണുഗോപാലന്‍, എസ്റ്റേറ്റ് മാനേജര്‍ കെ വിനോദ്ബാബു, ആര്‍ എം ഡിപ്പോ മാനേജര്‍ മുസ്തഫ സംബന്ധിച്ചു. മേള ഈ മാസം 25 വരെ തുടരും.