Connect with us

Business

വായ്പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്ക് 0.25 ശതമാനം ഉയര്‍ത്തി

Published

|

Last Updated

മുംബൈ: റിസര്‍വ് ബേങ്കിന്റെ മധ്യകാല വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 7.5 ശതമാനമായി കൂട്ടി. 0.25 ശതമാനാണ് റിപ്പോ നിരക്ക് കൂട്ടിയത്. എന്നാല്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഇത് 4 ശതമാനമായിതന്നെ തുടരും. നാണ്യപ്പെരുപ്പം ഉയര്‍ന്നത് കണക്കിലെടുത്താണ് നടപടി.

ബാങ്കുകള്‍ക്ക് നല്‍കുന്ന അടിന്തര ഫണ്ടുകളായ മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എം എസ് എഫ്) നിരക്കുകള്‍ 9.5 ശതമാനമായി കുറച്ചു. ജൂലൈയില്‍ എം എസ് എഫ് 200 പോയിന്റായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉയര്‍ത്തിയിരുന്നു.

റിപ്പോ നിരക്കുകള്‍ കൂട്ടിയതു പലിശ നിരക്കുകള്‍ കൂടാന്‍ ഇടയാകുമെന്നു വിദഗ്ധര്‍ പറയുന്നു.

ഓഹരി വിപണികളില്‍ വന്‍ ഇടിവാണു കാണിക്കുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക 500 പോയിന്റിലേറെയും നിഫ്റ്റിയ 143 പോയന്റും ഇടിഞ്ഞു.

---- facebook comment plugin here -----

Latest