അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

Posted on: September 19, 2013 10:21 am | Last updated: September 19, 2013 at 10:21 am

NYSE1വാഷിംങ്ടണ്‍: അമേരിക്കന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ നിലനിര്‍ത്താനുള്ള യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമാണ് വിപണിക്ക് ഉണര്‍വേകിയത്. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണത്തിനും ക്രൂഡോയിലിനും വര്‍ധിക്കുമെന്നാണ് സൂചന. അമേരിക്കന്‍ ഓഹരി വിപണി സൂചികകളായ ഡോവ് ജോണ്‍സ് 147 പോയിന്റും എസ്എന്‍പി 20 പോയിന്റും ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡില്‍ വ്യാപരം നടത്തി. അമേരിക്കയിലെ മറ്റു ഓഹരി വിപണിയും കരുത്ത്കാട്ടി.