വന്യജീവികളുടെ ഫോട്ടോയെടുത്തതിന് 13,000 രൂപ പിഴ ഈടാക്കി

Posted on: September 19, 2013 2:40 am | Last updated: September 19, 2013 at 2:40 am

ഗൂഡല്ലൂര്‍: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തില്‍ വന്യജീവികളുടെ ഫോട്ടോയെടുത്തതിന് മലയാളികളായ സഞ്ചാരികളുടെ മേല്‍ വനംവകുപ്പ് പിഴ ഈടാക്കി. എറണാകുളം സ്വദേശി സുരേഷ് കോറ (42) തൃശൂര്‍ സ്വദേശി ടി എം രാജു (29) പാലക്കാട് സ്വദേശി വിജയന്‍ (53) ഷ്വര്‍ണൂര്‍ സ്വദേശി കണ്ണന്‍ (35) തിരുവനന്തപുരം സ്വദേശി അനില്‍കുമാര്‍ (40) എന്നിവരുടെ മേലിലാണ് 13,000 രൂപ പിഴ ചുമത്തിയത്. ഫോറസ്റ്റ് റൈഞ്ചര്‍ കാന്തന്‍, ഫോറസ്റ്റര്‍ മനോഹരന്‍, ഗാര്‍ഡ് സുദീര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പിന്റെ ഹൈവേ പെട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടി പിഴ ചുമത്തിയിരിക്കുന്നത്. വനമേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, വന്യജീവികളുടെ ഫോട്ടോയെടുക്കുക തുടങ്ങിയ വിഷയത്തിലാണ് ഇവരുടെ മേല്‍ പിഴ ഈടാക്കിയിരുന്നത്.