ഉണര്‍വ് ക്യാമ്പ്

Posted on: September 18, 2013 11:44 am | Last updated: September 18, 2013 at 11:44 am

കൊടിയത്തൂര്‍: മുക്കം മേഖലയിലെ മഹല്ല് ഖത്തീബ,് മുഅല്ലിംകളെ പങ്കെടുപ്പിച്ച് ഉണര്‍വ് പരിശീലന ക്യാമ്പ് നടത്തി. എരഞ്ഞിമാവ് അപെക് പബ്ലിക് സ്‌കൂളില്‍ നടന്ന ക്യാമ്പ് എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖല എസ് എം എ പ്രസിഡന്റ് കെ ടി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. എം അബ്ദുല്‍ അസീസ് ഫൈസി ‘മോഡേണ്‍ എയിജിലെ പ്രബോധകന്‍’ എന്ന വിഷയവും എ കെ ഇസ്മാഈല്‍ വഫ ‘മഹല്ല് സംസ്‌കരണത്തില്‍ പങ്ക്’ എന്ന വിഷയവും അവതരിപ്പിച്ചു. എസ് വൈ എസ് സോണല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍, റഷീദ് സഖാഫി, കെ എസ് എ തങ്ങള്‍, ഇ യഅ്ഖൂബ് ഫൈസി സംസാരിച്ചു. കെ എം അബ്ദുല്‍ ഹമീദ് സ്വാഗതവും ഇസ്മാഈല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.