Connect with us

Malappuram

വേങ്ങരയില്‍ ആശ വളണ്ടിയര്‍മാര്‍ക്ക് ഇന്‍സെന്റീവും അലവന്‍സുമില്ല

Published

|

Last Updated

വേങ്ങര: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാവളണ്ടിയര്‍മാര്‍ക്ക് പതിനൊന്ന് മാസമായിട്ട് അലവന്‍സും സര്‍ക്കാര്‍ ഓണത്തിന് പ്ര്യഖ്യാപിച്ച ഉത്സവബത്തയും ലഭിച്ചില്ല. വേങ്ങര സി എച്ച് സിക്ക് കീഴിലുള്ള വേങ്ങര, ഏ ആര്‍ നഗര്‍, ഒതുക്കുങ്ങല്‍, കണ്ണമംഗലം, പറപ്പൂര്‍, എടരിക്കോട്, തെന്നല, പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ മുന്നൂറോളം ആശാ വളണ്ടിയര്‍മാര്‍ക്കാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭ്യമാകാതെ ബുദ്ധിമുട്ട് നേരിടുന്നത്. കഴിഞ്ഞ നവംബര്‍ മുതലുള്ള അലവന്‍സാണ് ലഭിക്കാനുള്ളത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പ്രതിമാസ അലവന്‍സ് അഞ്ഞൂറ് രൂപയും ഏപ്രില്‍ മുതല്‍ പുതുക്കിയ അലവന്‍സ് എഴുനൂറ് രൂപ വീതവും ഈ മാസം വരെയുള്ളതാണ് ലഭിക്കാനുള്ളത്.
നവംബര്‍ മുതല്‍ മാര്‍ച്ച് വരെ പ്രതിമാസ അലവന്‍സ് അഞ്ഞൂറ് രൂപയും ഏപ്രില്‍ മുതല്‍ പുതുക്കിയ അലവന്‍സ് 700 രൂപ വീതവും ഈ മാസം വരെയുള്ളതാണ് ലഭിക്കാനുള്ളത്. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന വിഭാഗമാണ് ആശാ വളണ്ടിയര്‍മാര്‍. ഇവരുടെ ആനുകൂല്യങ്ങള്‍ നല്‍കാതെ വന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഓരോ വാര്‍ഡിലും രണ്ട് വീതം ആശാ വളണ്ടിയര്‍മാരാണുള്ളത്.
അതേ സമയം ഏ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ നാല്‍പത് ആശാവളണ്ടിയര്‍മാര്‍ക്കും ഉത്സവബത്ത 790 രൂപ വീതം നല്‍കിയിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യം പദ്ധതി പ്രകാരം ആരോഗ്യ വകുപ്പാണ് ആശാവളണ്ടിയര്‍മാരെ നിയമിക്കുന്നതും അവര്‍ക്ക് വേതനം നല്‍കുന്നതും. ജില്ലയിലെ ഭൂരിഭാഗം സി എച്ച്‌സികളിലും അലവന്‍സും ബത്തയും നല്‍കിയിട്ടുണ്ട്.

Latest