എ ഐ ടി യു സി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സമ്മേളനം പറവണ്ണയില്‍

Posted on: September 16, 2013 7:40 am | Last updated: September 16, 2013 at 7:40 am

തിരൂര്‍: മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ജില്ലാ സമ്മേളനം ഈമാസം 18, 19, 20 തിയതികളില്‍ പറവണ്ണയില്‍ സഖാവ് കുട്ടാത്ത് ഇസ്മായില്‍ നഗറില്‍ നടക്കും. കോടിക്കണക്കിന് രൂപ ചിലവഴിച്ച് പൊന്നാനിയില്‍ നിര്‍മിച്ച ഹാര്‍ബര്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
ഹാര്‍ബര്‍ നിര്‍മിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക. മത്സ്യത്തൊഴിലാളികളുടെ മണെണ്ണ പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കുക. ഇത് ജില്ലയിലെ മണെണ്ണ കരിച്ചന്തക്ക് പ്രോല്‍സാഹനം നല്‍കുന്ന നടപടിയാണ്. ഈ നയങ്ങള്‍ക്കെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കുന്നതിനെ കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും. 18ന് ജില്ലാ പ്രസിഡന്റ് സി പി ഹംസ കോയ പതാക ഉര്‍ത്തുന്നതോടു കൂടി സമ്മേളനം ആരംഭിക്കും. 19ന് നടക്കുന്ന പൊതുസമ്മേളനം എ ഐ ടി യു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. 20ന് നടക്കുന്ന പ്രതിനിധി സമ്മേളനം മത്സ്യതൊഴിലാളി ഫെഡറേഷന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി രാജു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി സുബ്രമണ്യന്‍, വി ഉണികൃഷ്ണന്‍, ടി കെ സുന്ദരന്‍ മാസ്റ്റര്‍, തിരൂര്‍ മണ്ഡലം സി പി ഐ സെക്രട്ടറി പി കുഞ്ഞിമൂസ എന്നിവര്‍ സമ്മേളനങ്ങളില്‍ സംസാരിക്കും.