എസ് വൈ എസ് ജില്ലാ പാഠശാല സമാപിച്ചു

Posted on: September 16, 2013 12:11 am | Last updated: September 16, 2013 at 12:11 am

കല്‍പറ്റ: സംഘ ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസ് സംഘടനാ സ്‌കൂളിന്റെ കീഴില്‍ പാഠശാല 2013 സംഘടിപ്പിച്ചു. കല്‍പ്പറ്റ ദാറുല്‍ ഫലാഹില്‍ നടന്ന ദ്വിദിന പരിശീലനം സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ,താലൂക്ക് ആശുപത്രികള്‍ കേന്ത്രീകരിച്ച് സാന്ത്വനം സെന്റര്‍,25 സര്‍ക്കിളുകളില്‍ ഹെല്‍ത്ത് സ്‌കൂള്‍,250 മഹല്ലുകളില്‍ പ്രി മാരിറ്റല്‍ കൗണ്‍സലിംഗ് സെന്റര്‍ തുടങ്ങിയ അടുത്ത വര്‍ഷത്തേക്കുള്ള കര്‍മ പദ്ധതിക്ക് പാഠശാല രൂപം നല്‍കി.
ദഅ്‌വത്ത്,പബ്ലിക് റിലേഷന്‍സ്,കാബിനറ്റ് സിസ്റ്റം,ബുക്ക് ടെസ്റ്റ്,ചെയിഞ്ച് യുവര്‍ ആറ്റിറ്റിയൂട്,എന്നീ സെഷനുകള്‍ക്ക് കൈപ്പാണി അബൂബക്കര്‍ ഫൈസി, എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ് ശറഫുദ്ദീന്‍, കെ എസ് മുഹമ്മദ് സഖാഫി, യു കെ എം അഷ്‌റഫ് സഖാഫി കാമിലി, പ്രൊഫ.യു സി അബ്ദുല്‍ മജീദ്,ബഷീര്‍ ചെല്ലക്കൊടി, എസ് അബ്ദുല്ല, മുഹമ്മദലി സഖാഫി പുറ്റാട്, നാസര്‍ മാസ്റ്റര്‍ തരുവണ നേതൃത്വം നല്‍കി. സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് സ്വാഗതവും,പി സി ഉമറലി നന്ദിയും പറഞ്ഞു.