Connect with us

Gulf

കെസെഫ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

Published

|

Last Updated

ഷാര്‍ജ: ജാതി-മത ഭാഷാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന കാസര്‍ക്കോട്ടുകാരുടെ യു.എ.ഇ യിലെ കുട്ടായ്മയായ കെസെഫിന്റെ പ്രവര്‍ത്തനം ശ്ലാഖനീയനമാണെന്ന് കാസര്‍ക്കോട് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സാഗിര്‍ അഭിപ്രായപ്പെട്ടു.
നിറഞ്ഞു കവിഞ്ഞ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ കെസെഫ് കലാസന്ധ്യ-സ്‌കോളര്‍ ഷിപ്പ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍ക്കോട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ പ്രശ്‌നങ്ങള്‍ കാസര്‍ക്കോടിന് ഒരു കറുത്ത പൊട്ടായി മാറിയിരിക്കുകയാണെന്നും അതു തുടച്ചുമാറ്റാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പരമാവധി ശ്രമമുണ്ടാകുമെന്നും കെസെഫ് പോലുള്ള ജനകീയ കൂട്ടായ്മക്ക് ഇതില്‍ പങ്കുവഹിക്കാനാകുമെന്നും കലക്ടര്‍ പറഞ്ഞു.
ആധാര്‍ കാര്‍ഡ് കാസര്‍ക്കോട്ടെ പ്രവാസികള്‍ക്ക് എളുപ്പത്തില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ബി എ മഹമൂദ് കലക്ടറോട് ആവശ്യപ്പെട്ടു. സ്‌കോളര്‍ഷിപ്പിനോടൊപ്പം10,12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള സ്വര്‍ണ്ണമെഡലുകളും ഉപഹാരങ്ങളും ചടങ്ങില്‍വിതരണം ചെയ്തു. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞാ സ്വാഗതംപറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജന.സെക്രട്ടറി കെ.ബാലകൃഷ്ണന്‍ ,വേണു കണ്ണന്‍,സുകുമാരന്‍ നായര്‍, ഗണേഷ് അരമങ്ങാനം,ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന മുന്‍ സെക്രട്ടറി ജനറല്‍ വേണു കണ്ണന് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
ട്രഷറര്‍ ഇല്ല്യാസ് എ റഹ്മാന്‍ നന്ദി പറഞ്ഞു. കലാസന്ധ്യയോടനുബന്ധിച്ച് കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, തിരുവാതിര, ഒപ്പന എന്നിവയും നവാസ് കാസര്‍ക്കോടിന്റെ ഗാനമേളയും,രമേഷ് പിഷാരടി, ധര്‍മ്മരാജന്‍ എന്നിവരുടെ കോമഡി ഷോയും അരങ്ങേറി.

Latest