Connect with us

Wayanad

എസ് എസ് എഫ് ജില്ലാ സാഹിത്യോല്‍സവിത്തിന് ഇന്ന് തുടക്കമാവും

Published

|

Last Updated

ചിറക്കമ്പം (സി എം വലിയ്യുല്ലാഹി നഗര്‍): കേരളാ സ്റ്റേറ്റ് സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(എസ് എസ് എഫ്) 20-ാമത് വയനാട് ജില്ലാ സാഹിത്യോത്സവ് ഇന്നും നാളെയും ചിറക്കമ്പം മര്‍കസ് വയനാട് ഓര്‍ഫനേജില്‍(സി എം വലിയുല്ലാഹി നഗര്‍) നടക്കും. കലയേയും സാഹിത്യത്തേയും തനിമയത്തത്തോടെ ഉള്‍ക്കൊണ്ട് ഒരു സമൂഹത്തിന്റെ മൂല്യബോധത്തെ വായിച്ചെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് സാഹിത്യോത്സവിന്റെ മത്സരക്രമം. വാദ്യോപകരണങ്ങളുടെ അലോസരപ്പെടുത്തുന്ന ശബ്ദ ഘോഷങ്ങളില്ലാതെ സ്വതസിദ്ധമായ കലയേയും സാഹിത്യത്തേയും പുനര്‍ജനിപ്പിക്കുന്നതിലൂടെ ഗൗരവപരമായ ആസ്വാദനങ്ങള്‍ക്കപ്പുറം കേരള കലകള്‍ക്ക് ഇസ്‌ലാമികമാനം കണ്ടെത്തുക കൂടിയാണ് സാഹിത്യോത്സവ്.
പരിപാടിക്ക് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് മൂന്നിന് സയ്യിദ് ബഷീര്‍ അല്‍ജിഫ്‌രി തങ്ങള്‍ പതാക ഉയര്‍ത്തും. 3.30ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് പി ഹസ്സന്‍ ഉസ്താദ് പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സാഹിത്യോത്സവ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി അധ്യക്ഷത വഹിക്കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി, സി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഉമര്‍സഖാഫി കല്ലിയോട്, ട്രഷറര്‍ കെ കെ മുഹമ്മദലി ഫൈസി,വൈസ് പ്രസിഡന്റ് കെ എസ് മുഹമ്മദ് സഖാഫി,കെ സി സൈദ് ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി(എം ഡബ്ല്യു ഒ),എസ് ജെ എം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് മദനി, എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം ഉമര്‍സഖാഫി ചെതലയം,സ്വാഗത സംഘം ചെയര്‍മാന്‍, ഉമര്‍ സഖാഫി പാക്കണ, നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുരേന്ദ്ന്‍,കുന്നത്ത് അഷ്‌റഫ്(കോണ്‍ഗ്രസ്), ശോഭകുമാര്‍(സി പി എം), അഡ്വ. റഷീദ്(ഐ യു എം എല്‍), ഷാഹിദ് സഖാഫി, മനാഫ് അച്ചൂര്‍ എന്നിവര്‍ സംബന്ധിക്കും.അഞ്ച് വേദികളിലായായി നടക്കുന്ന കലാസാഹിത്യമത്സരത്തില്‍ അഞ്ച് ഡിവിഷനുകളില്‍ നിന്നുള്ള 500 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും.
നാളെ ഉച്ചക്ക് ശേഷം രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം ജോയ് ഉദ്ഘാടനം ചെയ്യും.
എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ്ഷമീര്‍ ബാഖവി അധ്യക്ഷത വഹിക്കും. ഫലാഹ് പ്രിന്‍സിപ്പല്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി അവാര്‍ഡ് ദാനം നിര്‍വഹിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി. എസ് എസ് എഫ് ജില്ലാ ഡി സി കബീര്‍ എളേറ്റില്‍,രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ഷറഫുദ്ദീന്‍,പൂക്കോയ തങ്ങള്‍ ഒന്നാം മൈല്‍, കോയസ്സന്‍ മുസ്‌ലിയാര്‍, മമ്മൂട്ടി മദനി(എസ് ജെ എം), സൈതലവി കമ്പളക്കാട്, ഉസ്മാന്‍ മുസ്‌ലിയാര്‍(എസ് എം എ), മുഹമ്മദ് കുട്ടി, അസീസ്ചിറക്കമ്പം, നൗഷാദ് കണ്ണോത്ത്മല, റസാഖ് മുസ്‌ലിയാര്‍, അസീസ് മുസ്‌ലിയാര്‍, കെ സുബൈര്‍(റിട്ട. എസ് പി) അബ്ദുര്‍റഷീദ് സഅദി,റഫീഖ് കുപ്പാടിത്തറ എന്നിവര്‍ പങ്കെടുക്കും.

 

Latest