പ്രധാനമന്ത്രി തിങ്കളാഴ്ച മുസാഫര്‍നഗര്‍ സന്ദര്‍ശിക്കും

Posted on: September 14, 2013 7:46 pm | Last updated: September 14, 2013 at 7:46 pm

manmohanന്യൂഡല്‍ഹി: വര്‍ഗീയ കലാപമുണ്ടായ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിങ്കളാഴ്ച്ച സന്ദര്‍ശിക്കും. കലാപത്തെ നേരിടാന്‍ കേന്ദ്രസേനയുടെ എല്ലാവിധ സഹായവും നല്‍കാന്‍ തയാറാണെന്ന് മന്‍മോഹന്‍ സിംഗ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കലാപത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും.