പാരിപ്പള്ളി ഐ ഒ സി സമരം ഒത്തു തീര്‍ന്നു

Posted on: September 14, 2013 4:30 pm | Last updated: September 14, 2013 at 10:08 pm
SHARE

lpg

കൊല്ലം: പാരിപ്പള്ളി ഐ ഒ സി പ്ലാന്റിലെ തൊഴിലാളികള്‍ കഴിഞ്ഞ പത്ത് ദിവസമായി നടത്തി വന്നിരുന്ന സമരം ഒത്തുതീര്‍ന്നു. ജില്ലാ ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. തൊഴിലാളികളുടെ ബോണസ് തുക കമ്പനി അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്.

സമരം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇന്ന് രാവിലെ പൊലീസിന്റെ സഹായത്തോടെ ലോറികള്‍ പിടിച്ചെടുത്ത് പാചകവാതക വിതരണം ആരംഭിച്ചിരുന്നു.