ഒബാമ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു

Posted on: September 14, 2013 10:40 am | Last updated: September 14, 2013 at 10:40 am
SHARE

obamaവാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അടുത്ത മാസം ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തും. നാല് ഏഷ്യന്‍ രാജ്യങ്ങള്‍ ഒബാമ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്തൊനീഷ്യ, ബ്രൂണയ്, മലേഷ്യ, ഫിലീപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുക. ഒക്‌ടോബര്‍ ആറു മുതല്‍ 12 വരെയാണ് പര്യടനം.