ഹാജിമാര്‍ക്കുള്ള യാത്രയയപ്പും പ്രാര്‍ഥനാ സംഗമവും ഇന്ന്

Posted on: September 14, 2013 7:56 am | Last updated: September 14, 2013 at 7:56 am

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ ഈവര്‍ഷത്തെ ഹജ്ജ് കര്‍മത്തിനു പോകുന്ന ഹാജിമാര്‍ക്കുള്ള യാത്രയയപ്പും പ്രാര്‍ഥനാ സംഗമവും ഇന്ന് ഉച്ചക്ക് മൂന്നു മണി മുതല്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും.
ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി, സയ്യിദ് മുനീറുല്‍ അഹദല്‍ ഹിമമി സഖാഫി, അബ്ദുറഹ്്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, മൂസ സഖാഫി കളത്തൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി തുടങ്ങിയവര്‍ പ്രസംഗിക്കും.