ഭക്ഷ്യ സുരക്ഷാ പദ്ധതി ജനങ്ങളെ വിഡ്ഢികളാക്കാന്‍: ബി ജെ പി

Posted on: September 14, 2013 5:42 am | Last updated: September 13, 2013 at 11:42 pm

ആലപ്പുഴ: കര്‍ഷകരെ അവഗണിച്ച് ദുരിതത്തിലാഴ്ത്തിയ യു പി എ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നാല്‍ എന്തു നടക്കുമെന്ന് ജനങ്ങള്‍ക്കറിയാമെന്നും അധിക കാലം ജനങ്ങളെ വിഡ്ഢിളാക്കാന്‍ കഴിയില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. കാര്‍ഷിക മേഖലയെ പോലും സംഘടിത ശക്തികളുടെ ആഗ്രഹത്തിനനുസരിച്ച് മാറ്റിയിരിക്കയാണ്. ടൗണ്‍ഹാളില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയം തിരുത്താതെ ഭക്ഷ്യ സുരക്ഷാ ബില്‍ കൊണ്ടുവന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകരെ സംരക്ഷിക്കുന്ന പദ്ധതികളാണാവശ്യം. അദ്ദേഹം പറഞ്ഞു. ക്കുന്ന നയമാണ് ആവശ്യം. ഇത് വിജയകരമായി നടപ്പാക്കിയ ഗുജറാത്ത്, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ഭാരതത്തിന് മാതൃകയാണെന്ന് ബി ജെ പി നേതാവ് പറഞ്ഞു. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ എസ് രാജന്‍ അധ്യക്ഷത വഹിച്ചു.