അമേരിക്കയില്‍ ആക്രമണം നടത്തും: അല്‍ഖാഇദ

Posted on: September 14, 2013 5:35 am | Last updated: September 14, 2013 at 7:57 am

al quaidaദുബൈ: അമേരിക്കയുടെ സാമ്പത്തിക മേഖലയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തണമെന്ന് അല്‍ഖാഇദ മേധാവി അയ്മാന്‍ സവാഹിരിയുടെ ആഹ്വാനം. 2011ല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 12ാം വാര്‍ഷികം കഴിഞ്ഞതിന് പിന്നാലെയാണ് സവാഹിരിയുടെ പ്രസ്താവന.

ഓണ്‍ലൈനിലൂടെ പുറത്തുവിട്ട ശബ്ദ രേഖയിലാണ് സവാഹിരി പുതിയ പ്രഖ്യാപനം നടത്തിയത്. അമേരിക്കയുടെ സുരക്ഷാ സംവിധാനത്തിന് നേരെ ആക്രമണം നടത്തുമെന്നും സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്നും സവാഹിരി പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത സവാഹിരി അമേരിക്കയോട് ശക്തമായ പോരാട്ടം നടത്താന്‍ അല്‍ഖാഇദ തയ്യാറെടുക്കുന്നതായും മുന്നറിയിപ്പ് നല്‍കി.