രാജ്യാന്തര പ്രമേഹരോഗ സമ്മേളനത്തിന് അടുത്ത മാസം ദുബൈ വേദിയാവും

Posted on: September 13, 2013 8:15 pm | Last updated: September 13, 2013 at 8:20 pm

ദുബൈ: അടുത്ത മാസം നടക്കുന്ന നാലാമത് ഇന്റര്‍നാഷ്ണല്‍ ഡയബെറ്റിക് ഫൂട്ട് കോണ്‍ഫ്രന്‍സിന് നഗരം വേദിയാവും. പ്രമേഹം കാലിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും കാലുകള്‍ എങ്ങിനെ സംരക്ഷിക്കണം എന്നതും സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. 14, 15 തിയ്യതികളിലായി ജെ ഡബ്ലിയു മാരിയട്ടിലാണ് സമ്മേളനം നടക്കുക. പ്രമേഹവുമായി ബന്ധപ്പെട്ട് ലോകം നേരിടുന്ന, ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍ സമ്മേളനത്തി ല്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുമെന്നാണ് അറിയുന്നത്. പ്രമേഹ രോഗികള്‍ക്കിടയില്‍ പഴുപ്പ് ബാധിച്ച് കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥ ലോകത്ത് വര്‍ധിക്കുന്നതാണ് ഇത്തരം ഒരു സമ്മേളനത്തിലേക്ക് വിദഗ്ധരെ എത്തിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഇതിനെ എങ്ങിനെയെല്ലാം മറികടക്കാമെന്നും കാലില്‍ സംഭവിക്കുന്ന പ്രമേഹവുമായി ബന്ധപ്പെട്ട പുണ്ണിനെ എങ്ങിനെ നിയന്ത്രിക്കാമെന്നും സുഖപ്പെടുത്താമെന്നും യോഗം ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ഡോ. മര്‍വാന്‍ അല്‍ സറൂണി വ്യക്തമാക്കി.