ഇന്ത്യന്‍ ടീം ദുബൈയിലെത്തി

Posted on: September 13, 2013 8:16 pm | Last updated: September 13, 2013 at 8:16 pm

ദുബൈ: കുവൈത്തില്‍ നടക്കുന്ന ഏഷ്യന്‍ അണ്ടര്‍ 16 ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പരിശീലനത്തിനായി ദുബൈയിലെത്തി. ഇന്ന് (വെള്ളി) വൈകു ന്നേരം 5.30നു ഷാര്‍ജ ക്ലബ്ബുമായി പരിശീലന മത്സരം കളിക്കും. 17ന് അല്‍ ഖവനീജ് ഗ്രൗണ്ടില്‍ യുഎഇ അണ്ടര്‍ 16 ടീമുമായാണു രണ്ടാമത്തെ മല്‍സരം. മുന്‍ രാജ്യാന്തര താരം ഗൗതം ഘോഷാണു പരിശീലകന്‍. മുന്‍ രാജ്യന്തര ഗോള്‍ കീപ്പര്‍ കേരളത്തിന്റെ ഫിറോസ് ഷെരീഫ് സഹപരിശീലകനാണ്. 29 അംഗ ടീമില്‍ മലയാളികളാരുമില്ല. ദുബൈയിലെത്തിയ ടീമിന് ഫുട്‌ബോള്‍ അക്കാദമിയായ സെപ്റ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.