നടപടി പിന്‍വലിക്കണം: ഒ ഐ സി സി

Posted on: September 12, 2013 9:00 pm | Last updated: September 12, 2013 at 9:00 pm

ഫുജൈറ: യാത്രാക്കൂലി അമിതമായി വര്‍ദ്ധിപ്പിക്കുകയും ആനുകൂല്യങ്ങള്‍ ഗണ്യമായി വെട്ടിക്കുറക്കുകയും ചെയ്യുന്ന എയര്‍ഇന്ത്യയുടെ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ഫുജൈറ കമ്മിറ്റി പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു.
നിരവധി പ്രവാസി കുടുംബങ്ങള്‍ സ്‌കൂള്‍ തുറന്നിട്ടും തിരിച്ചെത്താന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. അതേപോലെ ഓണമാഘോഷിക്കാന്‍ നാട്ടിലെത്താനും പ്രയാസപ്പെടുന്നു. എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്തു കുറഞ്ഞ നിരക്കിലുള്ള 10 കിലോ അധിക ബാഗേജ് പലര്‍ക്കും ലഭിക്കുന്നില്ല. അതിലും വെള്ളം ചേര്‍ത്തിരിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. ഈ വര്‍ഷത്തെ ഒ ഐ സി സി ഫുജൈറ കമ്മിറ്റിയുടെ ഓണാഘോഷം ഒക്ടോബര്‍ നാലിന് സിറ്റി ടവര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനും തീരുമാനിച്ചു.
ദുബൈ പോലീസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം നേടിയ ഒ ഐ സി സി കേന്ദ്രകമ്മിറ്റി പ്രസി. എം ജി പുഷ്പാകരനെ യോഗം അഭിനന്ദിച്ചു. താനൂര്‍ പെരിന്തല്‍മണ്ണ അപകടങ്ങളില്‍ യോഗം അനുശോചിച്ചു.
കെ സി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ടി ആര്‍ സതീഷ് കുമാര്‍, ഡോ. കെ സി ചെറിയാന്‍, ജോജു മാത്യു ഫിലിപ്പ്, പി സി ഹംസ, നാസര്‍ പാണ്ടിക്കാട്, റജി ലാല്‍, മുഹമ്മദ് നസീര്‍, യൂസഫലി, ജോഫി ജോസ്, എന്‍ എം അബ്ദുള്‍സമദ് സംസാരിച്ചു.