Connect with us

Gulf

കോര്‍ണീഷ് റോഡ് നവീകരണം പുരോഗമിക്കുന്നു

Published

|

Last Updated

ദോഹ: രാജ്യത്തെ ഏറ്റവും തിരക്കേറിയ കോര്‍ണീഷ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ അമ്പതു ശതമാനം പിന്നിട്ടതായി പബ്ലിക് വര്‍ക്‌സ് അതോരിറ്റി അറിയിച്ചു. പ്രോജക്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ സഊദ് മുഹമ്മദ് അല്‍ തമീമി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രദേശത്ത് നിലവിലുണ്ടായിരുന്ന റൗണ്ട് എബൗട്ട് നീക്കം ചെയ്ത് സിഗ്‌നല്‍ സംവിധാനം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ദഫ്‌നയിലും പരിസരങ്ങളിലുമുള്ള രാജ്യത്തെ സുപ്രധാന ബിസിനസ് വ്യവഹാരങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കാര്യാലയങ്ങള്‍, എംബസികള്‍ ഉള്‍പ്പെടെയുള്ള ഡിപ്ലോമാറ്റിക് ആസ്ഥാനങ്ങള്‍ തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലേക്കുള്ള കോര്‍ണീഷ് റോഡു വഴിയാണ് പോകേണ്ടത്. ജൂലൈയില്‍ ആരംഭിച്ച 170 മില്ല്യന്‍ റിയാല്‍ ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതി നവംബര്‍ മാസത്തില്‍ ഗതാഗതയോഗ്യമാവും.

Latest