ദേശീയഗാനം തെറ്റിച്ചതിന് വിശദീകരണം തേടി

Posted on: September 12, 2013 10:51 am | Last updated: September 12, 2013 at 10:53 am

hamid-ansari_13

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുത്ത ചടങ്ങില്‍ ദേശീയ ഗാനം തെറ്റിച്ചതിന് ചീഫ് സെക്രട്ടറി വിശദീകരണം തേടി. പൊതു ഭരണ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. ചൊവ്വാഴ്ച ഉപരാഷ്ടപതി പങ്കെടുത്ത ചടങ്ങ് മുഴുവന്‍ പാകപ്പിഴവ് നിറഞ്ഞതായിരുന്നു. ദേശീയ ഗാനത്തിലെ വരികളും വാക്കുകളും തെറ്റിച്ചായിരുന്നു ആലപിച്ചത്. അതേസമയം അവതാരകന്‍ കര്‍ട്ടന് പിന്നില്‍ മാത്രമേ നില്‍ക്കാന്‍ പാടുള്ളൂവെന്നും വേദിയില്‍വരാന്‍ പാടില്ലെന്നുമാണ് ചട്ടം. എന്നാല്‍ അവതാരകന്‍ ജിഎസ് പ്രദീപ്കുമാര്‍ ഓരോരുത്തരുടേയും പ്രസംഗത്തിന് ശേഷം വേദിയിലെത്തി പ്രസംഗകരെ വളരെയധികം പുകഴ്ത്തിയാണ് വേദിയിലേക്ക് ക്ഷണിച്ചത്. അവതാരകന്റെ പ്രസംഗത്തിനും പെരുമാറ്റത്തിനും സംഘാടകര്‍ വിശദീകരണം നല്‍കണം.