Connect with us

Malappuram

ആത്മീയ സമ്മേളനത്തോടെ ജില്ലാ സാഹിത്യോത്സവ് നഗരി ഇന്ന് ഉണരും

Published

|

Last Updated

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനത്തോടെ മലപ്പുറം നഗരി ഉണരും. ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറത്തെ ഊടും വഴിയും കലാ കേരളം കാതോര്‍ത്ത സാഹിത്യമാമാങ്കത്തിന് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.

മത്സരാര്‍ഥികളെ വരവേല്‍ക്കാനും പതിനായിരങ്ങള്‍ക്ക് മത്സരങ്ങള്‍ ആസ്വദിക്കാള്ള സൗകര്യമാണ് സ്വാഗതസംഘം ഒരുക്കിയിരിക്കുന്നത്. 12 വേദികളില്‍ പ്രധാന വേദിയായ വാരിയന്‍ കുന്നന്‍ ടൗണ്‍ഹാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മറ്റുവേദികള്‍ ഇന്ന് സജ്ജമാകും. ഡി ടി പി സി ഹാള്‍, ബേങ്ക് ഓഡിറ്റോറിയം, മാളിയേക്കല്‍ ഓഡിറ്റോറിയം, വാദിസലാം, സ്റ്റുഡന്റ്‌സ് സെന്റര്‍, മഅ്ദിന്‍ പബ്ലിക്ക് സ്‌കൂള്‍, മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മറ്റുവേദികള്‍ ഒരുക്കിയിരിക്കുന്നത്.
നാളെ ഉച്ച മുതല്‍ മത്സരാര്‍ഥികള്‍ മലപ്പുറത്ത് എത്തിതുടങ്ങും. മത്സരാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത് മഅ്ദിന്‍ പബ്ലിക്ക് സ്‌കൂള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്, കോട്ടപ്പടി സുന്നി മസ്ജിദ്, സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവിടങ്ങളിലാണ്.
ഇന്ന് നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങല്‍, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍, സയ്യിദ് കുഞ്ഞി സീതി സങ്ങള്‍, സയ്യിദ് ഉമറലി തങ്ങള്‍ സംബന്ധിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഹബീബ് തങ്ങള്‍ ചെരക്കാ പറമ്പ് നേതൃത്വം നല്‍കും.

ഓണ്‍ലൈന്‍ ക്വിസ് ഇന്ന്‌

മലപ്പുറം: ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ് ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ ആറ് മണി വരെ നടക്കും.
www.sahithyotsav.com ല്‍ പേര് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവരാണ് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 903757 3828, 9656940299 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

Latest