Connect with us

Kannur

പരിയാരം മെഡിക്കല്‍ കോളജില്‍ ഏഴ് കോടിയുടെ വികസന പദ്ധതികള്‍

Published

|

Last Updated

തളിപ്പറമ്പ്: ഈ മാസം 30 ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപവത്കരിച്ചു. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം മെഡിക്കല്‍ കോളേജ് ഭരണ സമിതി ചെയര്‍മാന്‍ എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പി.പി ദാമോദരന്‍ ചെയര്‍മാനായും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജിംഗ് ഡയരക്ടര്‍ കെ.രവി കണ്‍വീനറുമായി 201 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
എഫ് എഫ് ആര്‍ ഫെസിലിറ്റിയോടു കൂടിയ അത്യാധുനിക കാത്ത്‌ലാബ് വിത്ത് ഐവസ്, ഇന്‍സ്റ്റി റ്റിയൂട്ട് ഓഫ് ഗ്യാസ്‌ട്രോ ഇന്റെസ്റ്റിനല്‍ ആന്റ് ലിവര്‍ ഡിസീസസിന്റെ പുതിയ ബ്ലോക്ക്, സ്ഥാപന ത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു കൊണ്ടുള്ള സ്ഥാപനത്തിന്റെ മുഖമായ പ്രവേശനകവാടം, നവീകരിച്ചകുടിവെള്ള പദ്ധതി,വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അനക്‌സ്, നവീകരിച്ച മലിനജലശുദ്ധീകരണ പ്ലാന്റ്, മെഡിക്കല്‍ റിസേര്‍ച്ച് സെന്റര്‍ എന്നിവയുടെയെല്ലാം ഉദ്ഘാടനമാണ് 30 ന് തീരുമാനിച്ചിരിക്കുന്നത്. മന്ത്രി കെ പി മോഹനന്‍, പി കരുണാകരന്‍ എം.പി, എം എല്‍ എമാരായ ഇ പി ജയരാജന്‍, ടി വി രാജേഷ്, സണ്ണി ജോസഫ്, ജയിംസ് മാത്യു, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ചെയര്‍മാന്‍ ഡോ. ബി ഇക്ബാല്‍ എന്നിവരാണ് വിവിധ വികസന സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്യുക. ഏഴ് കോടിയോളം രൂപ ചെലവഴിച്ചാണ് ഏറെ വേഗത്തില്‍ ഈ വികസനപദ്ധതികള്‍ പൂര്‍ത്തീകരിച്ചത്.