Connect with us

Malappuram

അങ്ങാടിപ്പുറം മേല്‍പ്പാലം: പൈലിംഗ് പ്രവൃത്തികള്‍ നാളെ തുടങ്ങും

Published

|

Last Updated

പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന്റെ പൈലിംഗ് പ്രവൃത്തികള്‍ നാളെ തുടങ്ങും. പൈലിംഗിനായുള്ള സാധന സാമഗ്രികള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. റെയില്‍വെ ഗെയ്റ്റിന് കിഴക്ക് വശത്തുള്ള റോഡ് മധ്യത്തിലായിരിക്കും പ്രവര്‍ത്തികളാരംഭിക്കുക.

പെരിന്തല്‍മണ്ണ ഭാഗത്താണ് പാലം നിര്‍മാണം ആരംഭിക്കുന്നത്. ഈ ഭാഗങ്ങളില്‍അപ്രോച്ച് റോഡിനായി സ്ഥലമെടുപ്പ് ആവശ്യമായി വരാത്തതാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ഈ ഭാഗത്ത്‌നിന്നും തുടങ്ങുന്നത്. പാലം നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് പ്രൊജക്ട് മാനേജരുടെട നേതൃത്വത്തിലുള്ള സംഘം നേരത്തെ സ്ഥലത്തെത്തിയിട്ടുണ്ട്. പാലം നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങള്‍ ഇതിനകം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
ഓണത്തിന് ശേഷം പാലം നിര്‍മാണം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ടോള്‍പിരിവ് സംബന്ധിച്ച് തീരുമാനമാകാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തികള്‍ വൈകുകയായിരുന്നു. എറണാകുളത്തെ ജിയോ ഫൗണ്ടേഷന്‍ അധികൃതര്‍ക്കാണ് പൈലിംഗ് പ്രവര്‍ത്തികളുടെ ചുമതല.
20 മീറ്റര്‍ നീളമുള്ള 15 സ്പാനുകള്‍ അങ്ങാടിപ്പുറം ഭാഗത്തും നാല് സ്പാനുകള്‍ പെരിന്തല്‍മണ്ണ ഭാഗത്തുമാണ് ആവശ്യമുള്ളത്. റെയില്‍വേയുടെ ഭാഗത്ത് ഒരു സ്പാനും ആവശ്യമുണ്ട്. ഇതിന് 22.4 മീറ്റര്‍ നാളം വരും. റവന്യൂ സ്ഥലമെടുപ്പ് നടപടികള്‍ കൂടി പൂര്‍ത്തിയായെങ്കിലെ പാലം നിര്‍മാണം ആക്കം വര്‍ധിക്കുകയുള്ളൂ. അങ്ങാടിപ്പുറം ഭാഗത്താണ് കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടി വരുന്നത്. 40 പേരില്‍ നിന്നായി 14 സര്‍വെ നമ്പറുകളില്‍ പെട്ട 46.1 സെന്റ് ഭൂമി അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടതുണ്ട്. റവന്യൂ വിഭാഗം നടപടികള്‍ നേരത്തെ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തികള്‍ നടക്കുന്നതോടെ പെരിന്തല്‍മണ്ണ ഭാഗത്തുള്ള നിര്‍മാണം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.

Latest