പെരിന്തല്‍മണ്ണയില്‍ റോഡുകളുടെ നവീകരണത്തിന് 1.64 കോടി അനുവദിച്ചു

Posted on: September 12, 2013 7:24 am | Last updated: September 12, 2013 at 7:24 am

പെരിന്തല്‍മണ്ണ: മണ്ഡലത്തിലെ ഗ്രാമീണ റോഡുകളഉടെ പുനരുദ്ധാരണത്തിനായി 1.64 കോടി രൂപ അനുവദിച്ചതായി മന്ത്രി എം അലി അറിയിച്ചു. മാനത്ത്മംഗലം-ലക്ഷംവീട്-ദുബായ്പടി, നിരണപറമ്പ്-കാരറോഡ്, ചെമ്മനം കോള്ളിത്തോട്-ചിയ്യംപടിറോഡ് 20 ലക്ഷം വീതം, ചെമ്മാണിയോട്-തേലക്കാട് റോഡ് പത്ത് ലക്ഷം, പെരിന്തല്‍മണ്ണ ജൂബിലി റോഡ് മൂന്ന് ഘട്ടങ്ങളായി 70 ലക്ഷം, കാപ്പ്-പുതുക്കാട്-കൊളപ്പറമ്പ് റോഡ്, തൂത ഹൈസ്‌കൂള്‍-പാറല്‍ റോഡ്, അമ്മിനിക്കാട്-മേല്‍ക്കരവ് എട്ട് ലക്ഷം വീതം എന്നീ റോഡുകള്‍ക്കാണ് നോണ്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. പട്ടാമ്പി-കോഴിക്കോട് റോഡിനെ ബന്ധിപ്പിക്കുന്ന ജൂബിലി റോഡ് ബൈപാസിന് 70 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.