വരള്‍ച്ച: വയനാടിന് 1.95 കോടി കൂടി അനുവദിച്ചു

Posted on: September 11, 2013 12:35 am | Last updated: September 11, 2013 at 12:35 am

കല്‍പറ്റ: വരള്‍ച്ചയെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി വയനാട്, പത്തനംതിട്ട ജില്ലകള്‍ക്ക് 2,56,11,675 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. പത്തനംതിട്ട ജില്ലയ്ക്ക്് 61ലക്ഷം രൂപയും വയനാടിന് ് 1,95,11,675 രൂപയുമാണ് അനുവദിച്ചതെന്ന് പട്ടികവര്‍ഗ്ഗക്ഷേമ യുവജനക്ഷേമവകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
ഓണത്തിന് മുമ്പ് മുഴുവന്‍ കുടിശ്ശികയും അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജയലക്ഷ്മി റവന്യൂവകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ബാക്കി തുക അനുവദിച്ചത്. ഈ ഇനത്തില്‍ ഒരുകോടി രൂപ കഴിഞ്ഞമാസം വയനാടിന് അനുവദിച്ചിരുന്നു. റവന്യൂവകുപ്പ് ദുരന്തനിവാരണ വിഭാഗം പണം അനുവദിച്ച്‌കൊണ്ട്് പുറത്തിറക്കിയ ഉത്തരവ് ജില്ലാ കലക്ടര്‍ക്ക് നല്‍കി.