സിറിയന്‍ തീരുമാനം സ്വാഗതാര്‍ഹം: ഇറാന്‍

Posted on: September 11, 2013 12:21 am | Last updated: September 11, 2013 at 12:21 am

ടെഹ്‌റാന്‍: രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കാന്‍ സിറിയ സന്നദ്ധതയറിയിച്ചത് സ്വാഗതാര്‍ഹമാണെന്ന് ഇറാന്‍. ടെഹ്‌റാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ വക്താവ് മാര്‍സിഹ് അഫ്ഗാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയന്‍ വിഷയത്തില്‍ റഷ്യ നടത്തിയ ശ്രമത്തെയും ഇറാന്‍ പുകഴ്ത്തി. സിറിയയുടെ തീരുമാനം അറേബ്യന്‍ മേഖലയില്‍ സമാധാനത്തിനുള്ള വഴിയൊരുക്കുമെന്നും രാസായുധം പ്രയോഗിക്കുന്ന സിറിയന്‍ വിമതര്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും അഫ്ഗാം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിറിയക്കെതിരെ അമേരിക്ക ആക്രമണം നടത്തിയാല്‍ ശക്തമായി തന്നെ പ്രതികരിക്കുമെന്നും അമേരിക്കക്കിത് കനത്ത പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.