മദ്‌റസാ ഭാരവാഹികളുടെ യോഗം

Posted on: September 11, 2013 12:06 am | Last updated: September 11, 2013 at 12:06 am

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ മദ്‌റസാ നവീകരണ പദ്ധതി പ്രകാരമുള്ള ധനസഹായം കൈപ്പറ്റിയ മദ്‌റസാ മാനേജ്‌മെന്റുകളുടെ പ്രത്യേക സിറ്റിംഗ് നാളെ കോഴിക്കോട് സമസ്ത സെന്ററിലും മറ്റന്നാള്‍ മലപ്പുറം വാദിസലാമിലും വൈകുന്നേരം മൂന്ന് മണി മുതല്‍ നടക്കും. ഏഴ് ദിവസത്തിനകം ഡി ഡി ഇ ഓഫീസില്‍ സമര്‍പ്പിക്കാനുള്ള രേഖകള്‍ ശരിപ്പെടുത്തുന്നതിനു വേണ്ടി ബന്ധപ്പെട്ടവര്‍ എത്തിച്ചേരണമെന്ന് എസ് എം എ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.