Connect with us

Gulf

അബുദാബി വിമാനത്താവളത്തില്‍ നൂതന സംവിധാനം

Published

|

Last Updated

അബുദാബി: യാത്രക്കാരുടെ ലഗേജും ബാഗേജും മറ്റു കാര്‍ഗോ പാക്കുകളും പരിശോധിക്കാന്‍ അബുദാബി വിമാനത്താവളത്തില്‍ നൂതന സംവിധാനം പ്രവര്‍ത്തനസജ്ജമായി. ആയുധങ്ങള്‍, അപകടകരമായ വസ്തുക്കള്‍, പ്രത്യേക അനുമതിയില്ലാതെ രാജ്യത്തേക്ക് കടത്താന്‍ പാടില്ലാത്ത അമൂല്യ സാധനങ്ങള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിവുള്ളതാണ് പുതിയ സംവിധാനം.

ലോകത്തു തന്നെ അദ്യമായി അബുദാബി വിമാനത്താവളത്തിലാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്ന് അബുദാബി പോലീസ് എയര്‍പോര്‍ട്ട് ആന്‍ഡ് എക്‌സിറ്റ് പോയിന്റ് സെക്യൂരിറ്റി വിഭാഗം അധികൃതര്‍ അറിയിച്ചു. കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ചുള്ള മനുഷ്യക്കടത്ത് കണ്ടുപിടിക്കാനും ഈ സംവിധാനത്തിനു സാധിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്.
യാത്രക്കാരുടെ ചെറിയ പെട്ടികള്‍ മുതല്‍ വലിയ കണ്ടെയ്‌നറുകളും മറ്റു വാഹനങ്ങളും പരിശോധിക്കാന്‍ സംവിധാനത്തിനു കഴിയും. മണിക്കൂറില്‍ 40 കണ്ടെയ്‌നറുകള്‍ വരെ പരിശോധിക്കാന്‍ കഴിയുമെന്നത് ഇതിന്റെ പ്രത്യേകതകളില്‍പ്പെട്ടതാണ്.
ചൈനയില്‍ നിന്ന് പ്രത്യേകം പരിശീലനം സിദ്ധിച്ച വിദഗ്ധരായ ടെക്‌നീഷ്യന്മാരായിരിക്കും ഇത് കൈകാര്യം ചെയ്യുക. വലിയ കാര്‍ഗോ ബാഗുകളും കണ്ടെയ്‌നറുകളും കൃത്യമായി പരിശോധിക്കാന്‍ മുമ്പുണ്ടായിരുന്ന ബുദ്ധിമുട്ട് ഇത് വഴി പൂര്‍ണമായും ഇല്ലാതാകുമെന്നും അബുദാബി പോലീസ് അറിയിച്ചു.