Connect with us

Gulf

അല്‍ ഐന്‍ ബസ് സ്റ്റാന്റ് പുനഃനിര്‍മാണം ആരംഭിച്ചു

Published

|

Last Updated

അല്‍ ഐന്‍: മാസങ്ങള്‍ക്ക് മുമ്പ് പുനര്‍ നിര്‍മാണത്തിനായി അടച്ചിരുന്ന അല്‍ ഐന്‍ ബസ് സ്റ്റാന്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. നാല് പതിറ്റാണ്ടോളം പഴക്കം വരുന്ന അല്‍ ഐന്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് നിലനിന്നിരുന്ന ബസ് സ്റ്റാന്റിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.

നിലവില്‍ പഴയ ടാക്‌സി സ്റ്റാന്റില്‍ നിന്നുമാണ് ബസുകള്‍ പുറപ്പെടുന്നത്. താല്‍ക്കാലികമായി ഇവിടെ ഒരുക്കിയ സംവിധാനം ദൂരെ ദിക്കിലേക്കുള്ള ബസുകള്‍ക്കും യാത്രക്കാര്‍ക്കും മാത്രമാണ് പ്രയോജനപ്പെടുന്നത്. പുതിയ ബസ് സ്റ്റാന്റ് യാഥാര്‍ഥ്യമാവുന്നതോടെ നഗരപരിധിയിലും യു എ ഇയുടെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതുമായ ബസുകള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഉപകാരപ്പെടും. ഇത് അല്‍ ഐന്‍ മാര്‍ക്കറ്റിനും ബസ് സ്റ്റാന്റിനും പുത്തന്‍ ഉണര്‍വേകും.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടിനു കീഴില്‍ അല്‍ ഐന്‍ ബസ് സ്‌റ്റേഷന്‍ എന്ന പ്രൊജക്റ്റില്‍ അറ്റ്കിന്‍സ് കമ്പനിയും ഇന്റര്‍മാസ് എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ട് കമ്പനിയുമാണ് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബസ് സ്റ്റാന്റിന്റെ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ നിരവധി ട്രാക്കുകളോട് കൂടിയ വിശാലമായ ബസ് സ്‌റ്റേഷനായി അല്‍ ഐന്‍ ബസ് സ്റ്റാന്റ് മാറും

Latest