റിപ്പര്‍ ജയാനന്ദന്‍ അറസ്റ്റില്‍

Posted on: September 9, 2013 4:30 pm | Last updated: September 9, 2013 at 7:10 pm

ripper-jayanandanതൃശൂര്‍: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ ചാടി ഒളിവിലായിരുന്ന റിപ്പര്‍ ജയാനന്ദനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ നെല്ലായിയില്‍ വെച്ചാണ് അറസ്റ്റിലായത്. ഇരട്ടക്കൊലപാതകക്കേസ് പ്രതിയായ ജയാനന്ദനെ പിടികൂടാന്‍ പോലീസ് ജനകീയ കമ്മിറ്റികളടക്കം രൂപീകരിച്ച് ശ്രമം നടത്തിവരികയായിരുന്നു. ജയാനന്ദനോടൊപ്പം ജയില്‍ ചാടിയ ഊപ്പ പ്രകാശിനെ ജയില്‍ ചാടി രണ്ട് ദിവസത്തിനകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂണ്‍മാസത്തിലാണ് ഇവര്‍ തടവ് ചാടിയത്. വാര്‍ഡന്‍മാര്‍ അറിയാതിരിക്കാന്‍ തലയണയും പുതപ്പുമുപയോഗിച്ച് ആള്‍രൂപമുണ്ടാക്കിവെച്ചായിരുന്നു ജയാനന്ദനും പ്രകാശും ജയില്‍ ചാടിയത്.