ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍: സര്‍ക്കാര്‍ ഹരജി ഹൈക്കോടതി തള്ളി

Posted on: September 9, 2013 3:45 pm | Last updated: September 11, 2013 at 4:40 pm

harisonകൊച്ചി: ഹാരിസണ്‍ ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചിരുന്ന 60,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായിരുന്നു ഹര്‍ജി. അതേസമയം താലൂക്ക് ലാന്റ് ബോര്‍ഡുകളിലെ കേസ് സര്‍ക്കാരിന് തുടരാമെന്നും കോടതി വ്യക്തമാക്കി.

നിലവിലെ കോടതി ഉത്തരവനുസരിച്ച് എസ്‌റ്റേറ്റുകളില്‍ നിന്നും മരം മുറിക്കാനും ഹാരിസണിന് കഴിയും. വിദേശകമ്പനിക്ക് സ്വത്ത് കൈവശം വെക്കാനാകില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

എട്ടോളം ജില്ലകളിലായി 60,000ത്തോളം ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. വ്യാജപട്ടയങ്ങള്‍ ചമച്ചുകൊണ്ടാണ് ഈ ഭൂമികള്‍ ഹാരിസണ്‍ കയ്യടക്കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. ഹാരിസണ്‍ കയ്യടക്കിയിരുന്ന ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയായിരുന്നു.