രണ്ടാം മാറാട്: 24 പ്രതികള്‍ക്ക് ജാമ്യം

Posted on: September 9, 2013 12:35 pm | Last updated: September 9, 2013 at 12:35 pm
SHARE

the_supreme_court_of_12915fന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 24 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇവരുടെ ജാമ്യവ്യവസ്ഥകള്‍ കര്‍ശനമാക്കണെമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

രണ്ടാം മാറാട് കലാപത്തില്‍ വിചാരണകോടതി വെറുതെവിട്ട പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയതിനെത്തുടര്‍ന്ന് ഹൈക്കോടതി ജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു. ഇവര്‍ക്കാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.