സ്വകാര്യബസ് സമരത്തെ ശക്തമായി നേരിടും: ആര്യാടന്‍

Posted on: September 8, 2013 5:47 pm | Last updated: September 8, 2013 at 5:47 pm
SHARE

aryadan_5തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സ്വകാര്യബസുകളുടെ അനിശ്ചിതകാല സമരത്തെ ശക്തമായി നേരിടുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. ന്യായമായ കാര്യമാണെങ്കില്‍ ചര്‍ച്ചയാകാമെന്നും മന്ത്രി പറഞ്ഞു. വിട്ടുവീഴ്ചക്ക് തയ്യാറല്ല. സമരത്തെ നേരിടുന്നതിനുള്ള ബദല്‍ നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. വേഗപ്പൂട്ട് പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.