അമ്മയുടെ വെട്ടേറ്റ് മകന്‍ മരിച്ചു

Posted on: September 8, 2013 4:30 pm | Last updated: September 8, 2013 at 4:30 pm

murderകണ്ണൂര്‍ : ഷെഡ് നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അമ്മയുടെ വെട്ടേറ്റ് മകന്‍ മരിച്ചു. അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. കുഞ്ഞിമംഗലത്ത് എ കെ ഹൗസില്‍ താജുദ്ദീനാണ് മരിച്ചത്. മാതാവ് ബീഫാത്തുവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

വീടിനോടു ചേര്‍ന്നു ഷെഡ് നിര്‍മ്മിക്കുന്നതിനെച്ചൊല്ലി ബീഫാത്തുവും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ബഹളത്തിനിടെ ബീഫാത്തു വെട്ടുകത്തിയെടുത്ത ഭര്‍ത്താവിനെ വെട്ടാനോങ്ങി. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താജുദീന് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. പൊലീസ് കേസെടുത്തു.