സുബൈറിന് മലയാളികളുടെ സഹായ ഹസ്തം

Posted on: September 7, 2013 6:12 pm | Last updated: September 7, 2013 at 6:12 pm

അല്‍ ഐന്‍: അല്‍ ഐന്‍ ജീമി ആശുപത്രിയില്‍ ഒന്നരമാസത്തോളമായി ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ പയ്യന്നൂര്‍ പെടേന സ്വദേശി പൊന്നന്റകത്ത് ഇബ്രാഹിം കുട്ടിയുടെ മകന്‍ തലന്റകത്ത് പള്ളത്തില്‍ സുബൈറിന് സഹായഹസ്തം. ഇദ്ദേഹത്തിന്റെ ദുരിത കഥ സിറാജ് പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത കണ്ട മലയാളികള്‍ പലരും സുബൈറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അല്‍ ഐന്‍ ഐ സി എഫ് ജന. സെക്രട്ടറി വി സി അബ്ദുല്ല സഅദി, ഇഖ്ബാല്‍ താമരശ്ശേരി, പ്രസിഡന്റ ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം, ഹംസ മുസ്‌ലിയാര്‍ ഇരിങ്ങാവൂര്‍, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പുന്നത്തല, ആര്‍ എസ് സി നേതാക്കളായ സുബൈര്‍ ഇര്‍ഫാനി, അബ്ദുല്‍ സലാം സഖാഫി പാവണ്ണ, നാസര്‍ ചെമ്പറ്റ, അബ്ദുല്‍ ഖാദിര്‍ സന്ദര്‍ശിച്ചു.
വാര്‍ത്ത വന്നയുടന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായ ഹസ്തങ്ങളും ആശ്വാസവാക്കുകളും സുബൈറിനെ തേടിയെത്തി. പലരും ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കുകയും സാമ്പത്തിക സഹായവും ഭക്ഷണ സാധനങ്ങളും നല്‍കി. സുബൈറിനെ ബന്ധപ്പെടാവുന്ന നമ്പര്‍: 055-5027757