ആയിരക്കണക്കിന് രത്‌നങ്ങള്‍ ധരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted on: September 7, 2013 2:13 pm | Last updated: September 7, 2013 at 2:13 pm
SHARE

skelsലണ്ടന്‍: ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് രത്‌നങ്ങളും വജ്രങ്ങളും ധരിച്ച അസ്ഥികൂടങ്ങള്‍ കണ്ടെത്തി. യൂറോപ്പില്‍ കത്തോലിക്കാ സഭയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മറവുചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇതെന്ന് കരുതുന്നതായി ഗവേഷകര്‍ പറയുന്നു. ആര്‍ട്ട് ചരിത്രകാരനായ പോള്‍ കോഡുനാറിസാണ് ഇത്തരം മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ശേഖരിക്കുകയും ഇത് സംബന്ധിച്ച് പഠിക്കുകയും ചെയ്തത്.

skel

പതിനാറാം നൂറ്റാണ്ടില്‍ മറവ് ചെയ്യപ്പെട്ടവയാണ് ഇവയെന്നാണ് പറയപ്പെടുന്നത്. വത്തിക്കാന്റെ നിര്‍ദേശപ്രകാരം ജര്‍മനി, ഓസ്‌ട്രേലിയ, സ്വിറ്റസര്‍ലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം ആയിരക്കണക്കിന് മൃതദേഹങ്ങളാണ് മറവ് ചെയ്തത്. ഓരോ മൃതദേഹങ്ങളും ആയിരക്കണക്കി് ആഭരണങ്ങള്‍ കൊണ്ട് മൂടിയ ശേഷമായിരുന്നു സംസ്‌കാരം. ഇവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിശ്വാസികള്‍ സമര്‍പ്പിച്ചതാണ് ഇവയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.