താമരശ്ശേരി: മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് പുതുപ്പാടി കൊളമലയില്‍ പരിശോധന ആരംഭിച്ചു. താമരശ്ശേരി സി ഐ പി ബിജുരാജിന്റെ നേതൃത്വത്തില്‍ 23 അംഗ തണ്ടര്‍ബോള്‍ട്ടും എ ആര്‍ ക്യാമ്പില്‍നിന്നുള്ള 15 പോലീസുകാരുമാണ് സംഘത്തിലുള്ളത്.
രാവിലെ ഏഴരയോടെ കൊളമല ഭാഗത്തുനിന്നാണ് സംഘം വനത്തില്‍ പ്രവേശിച്ചത്. കൊളമല വന സംരക്ഷണ സമിതിയുടെ രണ്ട് അംഗങ്ങളും വഴികാട്ടികളായി സംഘത്തെ അനുഗമിക്കുന്നു. മാവോയിസ്‌റ്റെന്ന് സംശയിക്കുന്നയാള്‍ കഴിഞ്ഞദിവസം കൊളമല ഭാഗത്തെ വീട്ടിലെത്തി അരി ആവശ്യപ്പെട്ടിരുന്നു. മൊബൈല്‍ ഫോണിന്റെ ബാറ്റരി കൈക്കലാക്കിയാണ് ഇയാള്‍ മല കയറിയത്.