Connect with us

Malappuram

മഞ്ചേരി ഫുട്‌ബോള്‍ അക്കാഡമി പൂര്‍ത്തീകരണത്തിന് ദേശീയ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു

Published

|

Last Updated

മഞ്ചേരി: ഫുട്‌ബോള്‍ അക്കാഡമിയുടെ പൂര്‍ത്തീകരണത്തിനു മഞ്ചേരിയില്‍ പ്രഗത്ഭരായ താരങ്ങളെ അണിനിരത്തി ദേശീയ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു.  പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനാണ് തീരുമാനം.
ജില്ലയിലെ എം പി, എം എല്‍മാരില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കായിക പ്രേമികള്‍ എന്നിവരില്‍ നിന്നും ധന ശേഖരണം നടത്തി അവശ്യമായ ഫണ്ട് സമാഹരിക്കാന്‍ തീരുമാനമായിട്ടുണ്ട്.  ക്ലോപ്ലക്‌സ്2014 ജനുവരിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ട പൂര്‍ത്തീകരണത്തില്‍ 4.75 കോടി രൂപ ജില്ലയില്‍ നിന്നും സമാഹരിക്കാനാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്.
ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും നഗരസഭകളില്‍ നിന്നും ജില്ലാ പഞ്ചായത്തില്‍ നിന്നും 25 ലക്ഷം രൂപ വീതവും ശേഖരിക്കുന്നതിനായി വിപുലമായ പദ്ധതി ആസുത്രണം ചെയ്തു.
സര്‍ക്കാര്‍ അനുവദിച്ച നാലു കോടി രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപയും കരാറുകാരുടെ കുടിശ്ശികയിലേക്ക് നല്‍കാന്‍ അക്കാഡമിയുടെ ടെക്‌നിക്കല്‍ ആന്‍ഡ് മോണറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു.ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ എം ഉമ്മര്‍ എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ വി മുഹമ്മദലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ ശ്രീകുമാര്‍, പി കെ മുഹമ്മദാലി പങ്കെടുത്തു.
പയ്യനാട് നഗരസഭ വിട്ടുകൊടുത്ത 25.2492 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എസ്റ്റിമേറ്റ് 51.50 കോടി രൂപയാണ്. 2009 ലാണ് ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.ഇതില്‍ ഒന്നാം ഘട്ട പ്രവര്‍ത്തനത്തിനുള്ള 11 കോടിയുടെ നിര്‍മ്മാണമാണ് ഫണ്ടിന്റെ ആഭാവമാണ് പൂര്‍ത്തിയാക്കാന്‍ വൈകുന്നത്.