Connect with us

Kerala

മൂന്നാം മുറ: എസ് ഐക്കെതിരെ കേസെടുക്കുന്നത് അന്വേഷണത്തിന് ശേഷം-ആഭ്യന്തര മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഇടത് പ്രവര്‍ത്തകനെ മര്‍ദിച്ച എസ് ഐക്കെതിരെ കേസെടുക്കണമോയെന്ന് അന്വേഷണം പൂര്‍ത്തിയായ ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പോലിസ് ഉദ്യോഗസ്ഥന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷത്തെ ഉത്തരവാദപ്പെട്ട നേതാക്കള്‍ ആവശ്യപ്പെട്ടതിനാലാണ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. തനിക്ക് ഫോണിലൂടെ വധഭീഷണി ഉണ്ടായെ ന്ന വാര്‍ത്ത ശരിയല്ല. കഴിഞ്ഞ ദിവസം  ഒരു പോലിസ് ഉദ്യോഗസ്ഥനെ വധിക്കുമെന്ന ഫോണ്‍ സന്ദേശം തനിക്ക് ലഭിച്ചു. വിളിച്ചത് ആരാണെന്ന് കണ്ടെത്താനായി നിര്‍ദേശം നല്‍കി. പോലിസ് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest