Connect with us

Kerala

പൊതു മേഖലാ സ്ഥാപനങ്ങള്‍ വിപണിയില്‍ ഇടപെടുന്നതിന് നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിപണിയില്‍ ഇടപെടുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം . ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് നിര്‍ദ്ദേശം. ഹോര്‍ട്ടി കോര്‍പ്, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് നിയന്ത്രണം. സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 13 ഇനങ്ങളുടെ വില പുതുക്കി നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഉത്സവകാലത്ത് മാത്രമേ ഹോര്‍ട്ടി കോര്‍പ്, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ വില കുറച്ച് സാധനങ്ങള്‍ വില്‍ക്കൂ. വര്‍ഷം മുഴുവന്‍ വില നിയന്ത്രിക്കാന്‍ സിവില്‍ സപ്ലൈസ് മാത്രമേ ഇനി വിപണിയില്‍ ഇടപെടുകയുള്ളൂ. വിക്കയറ്റം കൊണ്ട്്് പാറുതിമുട്ടിയിരിക്കുന്ന സമയത്താണ് പൊതുജനത്തിന് വീണ്ടും പ്രഹരമേല്‍പ്പിച്ച് പുതിയ നിര്‍ദ്ദേശം. ഗ്രാമീണ, മലയോര മേഖലയിലുള്ള ജനങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക.