കോഴിമുട്ട എറിഞ്ഞ് സര്‍ക്കാറിനെ വീഴ്ത്താനാകില്ല: തിരുവഞ്ചൂര്‍

Posted on: September 6, 2013 6:08 am | Last updated: September 6, 2013 at 2:09 pm

കോട്ടയം: നൂറ് കോഴി മുട്ടയുണ്ടെങ്കില്‍ സര്‍ക്കാറിനെ താഴെ വീഴ്ത്താന്‍ കഴിയുമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് മേഴ്‌സി രവി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കോഴിയോ മുട്ടയോ അല്ല. ഭരണകക്ഷിയുടെ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. വ്യത്യസ്ത അഭിപ്രായം പറയാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ലക്ഷ്മണരേഖ വേണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു നിശ്ചിത രേഖ ഉണ്ട്. അതിനപ്പുറം പോകുന്നത് പ്രാകൃതകാലത്തേക്കുള്ള പോക്കാണ്. ഇങ്ങനെ പോകുന്നത് സാംസ്‌കാരിക പൈതൃകത്തെ ചോദ്യം ചെയ്യലാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.