Connect with us

Kozhikode

നാഗരികം- കുടുംബശ്രീ വിപണന മേളക്ക് തുടക്കം

Published

|

Last Updated

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ വിപണന മേള “നാഗരികം 13″ന് തുടക്കമായി. സാംസ്‌കാരിക സമ്മേളനം ജില്ലാ കലക്ടര്‍ എം ലത ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ ശാന്ത അധ്യക്ഷത വഹിച്ചു.

ഗുരുചേമഞ്ചേരി, വി ടി മുരളി, മുഹമ്മദ് പേരാമ്പ്ര ഭദ്രദീപം കൊളുത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി കെ ചന്ദ്രന്‍ ആശ്രയ കിറ്റ് വിതരണം നിര്‍വഹിച്ചു. യു കെ സി അടിയോടി, വി പി ഇബ്‌റാഹിം കുട്ടി, ടി പുഷ്പ, സത്യചന്ദ്രന്‍ സി, ഇ എസ് രാജന്‍, സുരേഷ് മേലേപ്പുറത്ത്, ബിന്ദു സി ടി, എം എം രൂപ പ്രസംഗിച്ചു.
കെ ദാ സന്‍ എം എല്‍ എ പരിപാടി ബഹിഷ്‌കരിച്ചത് കാരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശാന്ത കുടുംബശ്രീ വിപണന മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി കെ ബാലകൃഷ്ണന്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി എ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Latest