ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കി പ്രതിഷേധ റാലി നടത്തി

Posted on: September 6, 2013 6:00 am | Last updated: September 6, 2013 at 1:56 pm

ഇരുമ്പുഴി: ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴിയില്‍ നിന്നും വടക്കംമുറി കോണിക്കല്ല് എന്നീ പ്രദേശങ്ങളിലൂടെ പോകുന്ന റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ ഓട്ടം നിറുത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു.

അധികാരികള്‍ ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് ഓട്ടം നിര്‍ത്തുവാന്‍ തീരുമാനിച്ചു. കാല്‍ നടയാത്രക്കാര്‍ക്ക് നടന്ന് പോകുവാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ റോഡിന്റേത്. സമീപ വാസികള്‍ മഞ്ചേരി, പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലേക്ക് പോകുവാന്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
മുന്‍മ്പ് സ്ഥലം എം എല്‍ എ അടക്കമുള്ള അധികാരികള്‍ക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല ടി കെ മുഹമ്മദ്, ടി കരീം, കെ ഇ മുസ്തഫ, കെ കെ റിയാസ് ബാബു എ പി നേതൃത്വം നല്‍കി.